ബൊ​ക്കോ ഹ​റാം നേ​താ​വ് ജീ​വ​നൊ​ടു​ക്കി; അ​വ​കാ​ശ​വാ​ദ​വു​മാ​യി ഐ​എ​സ്

02:49 AM Jun 07, 2021 | Deepika.com
അ​ബു​ജ: തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ബൊ​ക്കോ ഹ​റാമി​ന്‍റെ നേ​താ​വ് അ​ബൂ​ബ​ക്ക​ര്‍ ഷെ​കാ​വ് മ​രി​ച്ചെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് വെ​സ്റ്റ് ആ​ഫ്രി​ക്ക പ്ര​വ​ശ്യ ഘ​ട​കം. വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ എ​എ​ഫ്പി​ക്ക് കൈ​മാ​റി​യ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലാ​ണ് ബൊ​ക്കോ ഹ​റാ​മി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​യും തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​മാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്.

സ്‌​ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് അ​ബൂ​ബ​ക്ക​ർ ജീ​വ​നൊ​ടു​ക്കുകയായിരുന്നുവെന്ന് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് നേ​താ​വ് അ​ബു മു​സാ​ബ് അ​ല്‍ ബ​ര്‍​ണ​വി ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലൂ​ടെ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ നേ​താ​വി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ബോ​ക്കോ ഹ​റാം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​വ​കാ​ശ​വാ​ദ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് നൈ​ജീ​രി​യ​ൻ സൈ​ന്യം അ​റി​യി​ച്ചു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് നൈ​ജീ​രി​യ​യി​ലെ ചി​ബോ​ക്കി​ലു​ള്ള സ്‌​കൂ​ളി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​ണ് അ​ബു​ബ​ക്ക​ര ഷെ​കാ​വ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പി​ടി കി​ട്ടാ​പു​ള്ളി​ക​ളാ​യ ആ​ളു​ക​ളി​ൽ ഒ​രാ​ളു​മാ​യി​രു​ന്നു ഇ​യാ​ൾ. യു​എ​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​ക്ക് ഏ​ഴ് മി​ല്യ​ൺ ഡോ​ള​ർ വി​ല ഇ​ട്ടി​രു​ന്നു.