വി​വാ​ഹ വാ​ഗ്ദ​നം ന​ൽ​കി പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

12:27 AM Jun 07, 2021 | Deepika.com
കൊ​ല്ലം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം ച​ട​യ​മം​ഗ​ലം ഇ​ള​മാ​ട് ചെ​റു​വ​യ്ക്ക​ൽ സ്വ​ദേ​ശി ഷം​നാ​ദ്(27)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ്ന ചി​ത്രം പു​റ​ത്തു​വി​ടു​മെ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പെ​ൺ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി വി​വാ​ഹി​ത​നാ​ണ്. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഈ ​സ​മ​യ​ത്താ​ണ് വി​ദ്യാ​ർ​ഥി​നി​യു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​യാ​ൾ അ​ടു​ക്കു​ന്ന​ത്. താ​ൻ വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം ഇ‍​യാ​ൾ പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും മ​റ​ച്ചു​വ​ച്ചി​രു​ന്നു.

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​യാ​ൾ ഭീ​ഷ​ണി തു​ട​ങ്ങി​യ​തെ​ന്ന് പെ​ൺ​കു​ട്ടി ആ​രോ​പി​ക്കു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കൈ​വ​ശ​മു​ണ്ടെ​ന്നും ഇ​ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്ത ഷം​നാ​ദി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്.