ഛണ്ഡിഗഡ്: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിമിന് കോവിഡ്. മാനഭംഗക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന അദ്ദേഹത്തിന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുർമീതിനെ വയറുവേദനയെ തുടർന്ന് ആശുപത്രിലേക്ക് മാറ്റിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്
ദേര സച്ചാ സൗദയുടെ സിർസയിലെ ആശ്രമത്തിൽ രണ്ട് വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയ കേസുകളിലും പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് ഗുർമിത്.
ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിമിന് കോവിഡ്
11:31 PM Jun 06, 2021 | Deepika.com