പ്ല​സ് ടു ​ക്ലാ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ; ഫ​സ്റ്റ്‌​ബെ​ൽ 2.0 കൈ​റ്റ് വി​ക്ടേ​ഴ്‌​സ് ആ​പ്പി​ലും

07:54 PM Jun 06, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ് വി​ക്ടേ​ഴ്‌​സ് വ​ഴി​യു​ള്ള ഫ​സ്റ്റ്‌​ബെ​ൽ 2.0 ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ സം​പ്രേ​ഷ​ണം ചെ​യ്യും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ക്ലാ​സു​ക​ളു​ടെ പു​നഃ​സം​പ്രേ​ഷ​ണ​മാ​യി​രി​ക്കും ഇ​തേ​ക്ര​മ​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച​യും.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​വി​ലെ 8.30 മു​ത​ൽ 10 വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ആ​റ് വ​രെ​യു​മാ​യാ​ണ് ക്ലാ​സു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്. പ്ല​സ് ടു​വി​ന് വി​വി​ധ വി​ഷ​യ കോ​മ്പി​നേ​ഷ​നു​ക​ളി​ലാ​യി പ്ര​തി​ദി​നം അ​ഞ്ചു ക്ലാ​സു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു കു​ട്ടി​ക്ക് ഒ​രു ദി​വ​സം പ​ര​മാ​വ​ധി മൂ​ന്നു ക്ല​സു​ക​ളേ ഉ​ണ്ടാ​കൂ.

ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് ആ​പ് സ്റ്റോ​റി​ൽ നി​ന്നും KITE VICTERS എ​ന്ന് ന​ൽ​കി ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ ഇ​നി കൈ​റ്റ് വി​ക്ടേ​ഴ്‌​സ് പ​രി​പാ​ടി​ക​ളോ​ടൊ​പ്പം ഫ​സ്റ്റ്‌​ബെ​ൽ 2.0 ക്ലാ​സു​ക​ളും കാ​ണാ​നാ​വു​മെ​ന്ന് കൈ​റ്റ് സി​ഇ​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു.