ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കോവിഡ് വാക്സിൻ ക്ഷാമത്തിനിടയിലും കേന്ദ്ര സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് വേണ്ടിയെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെയും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെയും ട്വിറ്റർ ഹാൻഡിലിലെ ബ്ലൂ ടിക്ക് കഴിഞ്ഞദിവസം നഷ്ടമായിരുന്നു. പിന്നീട് ഇവ പുനഃസ്ഥാപിച്ചിരുന്നു.
വാക്സിൻ ക്ഷാമം നേരിടുമ്പോൾ മോദി സർക്കാർ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിലാണെന്ന് രാഹുൽ ഗാന്ധി
06:52 PM Jun 06, 2021 | Deepika.com