സം​സ്ഥാ​ന​ങ്ങ​ളി​ൽ 1.63 കോ​ടി​യി​ല​ധി​കം ഡോ​സ് വാ​ക്‌​സി​ന്‍ ഇ​പ്പോ​ഴും ശേ​ഷി​ക്കു​ന്നു: കേ​ന്ദ്രം

03:25 PM Jun 06, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും പ​ക്ക​ല്‍ 1.63 കോ​ടി കോ​വി​ഡ് വാ​ക്‌​സി​ന്‍ ഡോ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.

ഇ​തു​വ​രെ 24 കോ​ടി​യി​ല​ധി​കം വാ​ക്സി​ൻ ഡോ​സു​ക​ൾ (24,60,80,900) സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ പാ​ഴാ​യി​പ്പോ​യ​ത് ഉ​ൾ​പ്പെ​ടെ 22,96,95,199 ഡോ​സു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മൊ​ത്തം 1,63,85,701 ഡോ​സു​ക​ൾ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ക്ക​ൽ ബാ​ക്കി​യു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 32,42,503 സെ​ഷ​നു​ക​ളി​ലൂ​ടെ 23,13,22,413 വാ​ക്‌​സി​ന്‍ ഡോ​സു​ക​ള്‍ രാ​ജ്യ​ത്ത് ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.