ശ്വാ​സ ത​ട​സം; ന​ട​ന്‍ ദി​ലീ​പ് കു​മാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍

10:45 AM Jun 06, 2021 | Deepika.com
മും​ബൈ: ന​ട​ൻ ദി​ലീ​പ് കു​മാ​റി​നെ ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ലെ ഹി​ന്ദു​ജ ആ​ശു​പ​ത്രി​യി​ലാ​ണ് 98 കാ​ര​നാ​യ താ​ര​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​ത്തി​ന് ശ്വ​സ​ന പ്ര​ശ്നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു. പ​തി​വ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മാ​സം ഹി​ന്ദു​ജ ആ​ശു​പ​ത്രി​യി​ല്‍ ദി​ലീ​പ് കു​മാ​റി​നെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ല്ലാ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് സ​ഹോ​ദ​ര​ന്‍​മാ​ര്‍ മ​ര​ണ​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​സ്‌​ലം ഖാ​നും ഇ​ഷാ​ന്‍ ഖാ​നു​മാ​ണ് മ​രി​ച്ച​ത്.