ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിൽ നിന്ന് രാജ്യം പതിയെ കരകയറുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 2677 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. 1,89,232 പേർ രോഗമുക്തരായി.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,88,09,339 ആയി. ആകെ മരണം 3,46,759. നിലവിൽ 14,77,799 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ േകാവിഡ് കേസുകളുള്ളത്. രാജ്യത്ത് ഇതുവരെ 23,13,22,417 പേർക്കാണ് വാക്സിനേഷൻ നൽകിയത്.
ജൂണ്‍ അഞ്ച് വരെ 36,47,46,522 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ 20,36,311 സാംപിളുകൾ കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചവയാണ്.
രാജ്യത്ത് 1,14,460 പേർക്ക് കൂടി കോവിഡ്; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക്
09:59 AM Jun 06, 2021 | Deepika.com