ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തതിനു പിന്നാലെ പുനഃസ്ഥാപിച്ച് ട്വിറ്റർ. നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കു ശേഷമാണ് ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചത്.
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ മാറ്റം വരുത്തിയിട്ടില്ലായിരുന്നു. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് 9.3 ലക്ഷം ഫോളോവേഴ്സും വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന് 13 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സുമാണുള്ളത്.
വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്ക്രിയമായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്നുമായിരുന്നു ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരുന്നത്.
ഉപരാഷ്ട്രപതിയുടെ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് മാറ്റിയതിനുപിന്നാലെ പുനഃസ്ഥാപിച്ച് ട്വിറ്റർ
12:33 PM Jun 05, 2021 | Deepika.com