അ​ണ്ണാ ഡി​എം​കെ​യി​ൽ ശ​ശി​ക​ല​ക്കോ കു​ടും​ബ​ത്തി​നോ ഇ​ട​മി​ല്ലെ​ന്ന് ഇ​പി​എ​സ്

11:25 PM Jun 04, 2021 | Deepika.com
ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെ​യി​ൽ ശ​ശി​ക​ല​ക്കോ കു​ടും​ബ​ത്തി​നോ ഇ​ട​മി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. ശ​ശി​ക​ല ഇ​പ്പോ​ൾ അ​ണ്ണാ ഡി​എം​കെ​യി​ൽ ഇ​ല്ല. അ​വ​ർ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്ന് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​നും തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​ണ് അ​വ​ർ ചെ​യ്യു​ന്ന​ത്. അ​വ​ർ​ക്കോ അ​വ​രു​ടെ കു​ടും​ബ​ത്തി​നോ ഈ ​പാ​ർ​ട്ടി​യി​ൽ ഇ​ട​മി​ല്ലെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​താ​ണ്. അ​തി​നു​ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ ഇ​ത്ര​യ​ധി​കം സീ​റ്റി​ൽ വി​ജ​യി​ച്ച​തെ​ന്നും പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

ഒ. ​പ​നീ​ർ​സെ​ൽ​വ​വു​മാ​യി ത​നി​ക്ക് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന വാ​ർ​ത്ത​യും അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. പ​നീ​ർ​സെ​ൽ​വ​വും താ​നും ത​മ്മി​ൽ ശീ​ത​യു​ദ്ധം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും പ​ള​നി​സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.