ഇ​ന്ത്യ ആ​റ് അ​ന്ത​ർ​വാ​ഹി​നി​ക​ൾ കൂ​ടി നി​ർ​മി​ക്കു​ന്നു

09:13 PM Jun 04, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ ആ​റ് അ​ന്ത​ർ​വാ​ഹി​നി​ക​ൾ കൂ​ടി നി​ർ​മി​ക്കു​ന്നു. പ്രോ​ജ​ക്ട് 75-ഇ​ന്ത്യ(​പി-75ഐ) പ​ദ്ധ​തി​ക്കു കീ​ഴി​ൽ അ​ന്ത​ര്‍​വാ​ഹി​നി​ക​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള ടെ​ന്‍​ഡ​ര്‍ പു​റ​പ്പെ​ടു​വി​ക്കാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി.

പ​ദ്ധ​തി​ക്ക് 43,000 കോ​ടി​രൂ​പ ചെ​ല​വാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഡി​ഫ​ന്‍​സ് അ​ക്വി​സി​ഷ​ന്‍ കൗ​ണ്‍​സി​ല്‍(​ഡി​സി​എ) യോ​ഗ​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​പ്പ​ല്‍​നി​ര്‍​മാ​താ​ക്ക​ളാ​യ മ​സ​ഗൊ​ണ്‍ ഡോ​ക്ക്‌​സ് ലി​മി​റ്റ​ഡ്(​എം​ഡി​എ​ല്‍), സ്വ​കാ​ര്യ നി​ര്‍​മാ​താ​ക്ക​ളാ​യ എ​ല്‍ ആ​ന്‍​ഡ് ടി ​എ​ന്നി​വ​ര്‍​ക്ക് റി​ക്വ​സ്റ്റ് ഫോ​ര്‍ പ്രൊ​പ്പോ​സ​ല്‍ അ​ഥ​വാ ആ​ര്‍​ഇ​പി ന​ല്‍​കാ​നാ​ണ് ഡി​എ​സി അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.