വാ​ക്‌​സി​നെ​ടു​ത്ത ശേ​ഷം കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് എ​യിം​സി​ന്‍റെ പ​ഠ​നം

08:47 PM Jun 04, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: വാ​ക്‌​സി​നെ​ടു​ത്ത ശേ​ഷം 2021 ഏ​പ്രി​ല്‍-​മേ​യ് മാ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ഡ​ല്‍​ഹി ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ന്‍റെ (എ​യിം​സ്) പ​ഠ​നം. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​നി​ട​യി​ലെ ബ്രേ​ക്ക്ഗ്രൂ ഇ​ന്‍​ഫെ​ക്ഷ​നു​ക​ളെ​പ്പ​റ്റി ന​ട​ത്തി​യ ആ​ദ്യ ജി​നോ​മി​ക് സ്റ്റ​ഡി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്ത ശേ​ഷ​വും കോ​വി​ഡ് ബാ​ധി​ക്കു​ന്ന​താ​ണ് ബ്രേ​ക്ക്ഗ്രൂ ഇ​ന്‍​ഫെ​ക്ഷ​ന്‍. പൂ​ര്‍​ണ​മാ​യും വാ​ക്‌​സി​ന്‍ കു​ത്തി​വ​ച്ച​വ​രി​ല്‍ ഒ​രു ചെ​റി​യ ശ​ത​മാ​നം പേ​ര്‍ രോ​ഗ​ബാ​ധി​ത​ത​ര്‍ ആ​കു​ക​യോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യോ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ക​യോ ചെ​യ്‌​തേ​ക്കാം എ​ന്നാ​ണ് അ​മേ​രി​ക്ക​യി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്രി​വെ​ന്‍​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ല്‍ ഏ​പ്രി​ല്‍ - മേ​യ് മാ​സ​ങ്ങ​ളി​ല്‍ ബ്രേ​ക്ക്ത്രൂ ഇ​ന്‍​ഫെ​ക്ഷ​ന്‍ ഉ​ണ്ടാ​യ​വ​രി​ല്‍ ഡ​ല്‍​ഹി​യി​ലെ എ​യിം​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ വാ​ക്‌​സി​നെ​ടു​ത്ത ഒ​രാ​ളും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് വ്യ​ക്ത​മാ​യി​ട്ടു​ള്ള​തെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​രി​ല്‍ ഒ​രാ​ള്‍​ക്കു പോ​ലും ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ല്‍ മി​ക്ക​വ​ര്‍​ക്കും അ​ഞ്ച് മു​ത​ല്‍ ഏ​ഴ് ദി​വ​സം വ​രെ ക​ടു​ത്ത പ​നി ഉ​ണ്ടാ​യി. മ​റ്റു രോ​ഗ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ​യാ​ണ് പ​ഠ​ന​വി​ധേ​യ​രാ​ക്കി​യ​ത്. ഇ​തി​ല്‍ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.