പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂർണമെന്റിനിടെ മാച്ച് ഫിക്സിംഗുമായി ബന്ധപ്പെട്ട് റഷ്യൻ താരം യാന സിസികോവ അറസ്റ്റിൽ. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിനിടെ നടന്ന ഒരു ഡബിൾസ് മത്സരത്തിൽ സിസികോവ ഒത്തുകളിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. ഇത്തവണ സിസികോവ ഉൾപ്പെട്ട സഖ്യം ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു.
സിസികോവ യുഎസ് താരം മാഡിസൻ ബ്രെംഗിൾ സഖ്യവും റുമാനിയൻ താരങ്ങളായ ആൻഡ്രിയ മിട്ടു-പട്രീഷ്യ മാരി സഖ്യവും തമ്മിലുള്ള മത്സരത്തിലാണ് ഒത്തുകളി ആരോപണം ഉയർന്നത്.
ഇതേക്കുറിച്ച് പിന്നീട് പരാതിയും ഉയർന്നു. ഇതോടെയാണ് സിസികോവയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
മാച്ച് ഫിക്സിംഗ്; റഷ്യൻ താരം യാന സിസികോവ അറസ്റ്റിൽ
08:28 PM Jun 04, 2021 | Deepika.com