വാ​ക്സി​ൻ: 40 മു​ത​ല്‍ 44 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​നാ​ക്ര​മം വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

08:12 PM Jun 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: 40 വ​യ​സ് മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള എ​ല്ലാ​വ​ര്‍​ക്കും മു​ന്‍​ഗ​ണ​നാ ക്ര​മം ഇ​ല്ലാ​തെ വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. 2022 ജ​നു​വ​രി ഒ​ന്നി​ന് 40 വ​യ​സ് തി​ക​യു​ന്ന​വ​ര്‍​ക്കും അ​തി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​നാ​ക്ര​മം ഇ​ല്ലാ​തെ ത​ന്നെ വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തി​നാ​യി ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചു. ഇ​തോ​ടെ 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​കു​ന്ന​താ​ണ്. അ​തേ​സ​മ​യം 18 മു​ത​ല്‍ 44 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ലു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ തു​ട​രു​ന്ന​താ​ണ്. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ നി​ല​വി​ലു​ള്ള മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് തു​ട​രു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

40 മു​ത​ല്‍ 44 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​ര്‍ വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ (https://www.cowin.gov.in/) ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം ഓ​ണ്‍​ലൈ​നാ​യി അ​പ്പോ​യ്‌​മെ​ന്‍റ് എ​ടു​ക്കേ​ണ്ട​താ​ണ്.

ഈ ​വി​ഭാ​ഗ​ത്തി​ന് സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. വാ​ക്‌​സി​ന്‍റെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ആ​വ​ശ്യ​മു​ള്ള​ത്ര വാ​ക്‌​സി​നേ​ഷ​ന്‍ സ്ലോ​ട്ടു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ന് ഇ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.