ക​ര്‍​ണാ​ട​ക​യു​മാ​യി തു​റ​ന്ന പോ​രാ​ട്ട​ത്തി​നി​ല്ലെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി

05:04 PM Jun 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പേ​രി​ന്‍റെ പേ​രി​ലു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളി​ല്‍ വി​ജ​യം നേ​ടി​യ കെ​എ​സ്ആ​ര്‍​ടി​സി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രു​മാ​യി ഒ​രു തു​റ​ന്ന പോ​രാ​ട്ട​ത്തി​ന് ത​യാ​റ​ല്ലെ​ന്ന് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍. ക​ര്‍​ണാ​ട​ക​യു​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു തു​റ​ന്ന പോ​രാ​ട്ട​മോ മ​ത്സ​ര​മോ ആ​വ​ശ്യ​മി​ല്ല. ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തി​ല്‍ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ അ​ങ്ങ​നെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ പോ​ലെ മ​ത്സ​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​വി​ഷ​യം ഇ​രു​സം​സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ ഉ​ചി​ത​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റേ​യും കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ​യും ആ​വ​ശ്യം. ഈ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു സ്പ​ര്‍​ദ്ധ​യ്ക്കും ഇ​ട​വ​രാ​തെ സെ​ക്ര​ട്ട​റി​ത​ല​ത്തി​ലും ആ​വ​ശ്യ​മെ​ങ്കി​ല്‍ മ​ന്ത്രി​ത​ല​ത്തി​ലും ച​ര്‍​ച്ച ന​ട​ത്തും.

KSRTC.IN , KSRTC.ORG, KSRTC.COM എ​ന്നി​വ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​പ്പോ​ഴ​ത്തെ ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ട്രേ​ഡ്മാ​ര്‍​ക്ക്‌​സി​ന്‍റെ ഉ​ത്ത​ര​വ് വ​ച്ച് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കും. അ​ക്കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്ന​ത് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വ​രു​മാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ അ​തി​ന് സ​ന്ന​ദ്ധ​മ​ല്ല എ​ന്ന വി​വ​രം വ​ള​രെ ന​യ​പ​ര​മാ​യി കേ​ര​ളം ക​ര്‍​ണാ​ട​ക​യെ അ​റി​യി​ക്കു​മെ​ന്നും ബി​ജു പ്ര​ഭാ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.