പൂജപ്പുരയിൽ കോൺക്രീറ്റ് ചീള് വീണ് കോവിഡ് രോഗിക്ക് പരിക്ക്
02:46 PM Jun 04, 2021 | Deepika.com
തിരുവനന്തപുരം: കോൺക്രീറ്റ് ചീള് വീണ് കോവിഡ് രോഗിക്ക് പരിക്ക്. പൂജപ്പുര കോവിഡ് സെന്ററിലാണ് സംഭവം. ശുചിമുറിയിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് വീണാണ് അപകടം. തലയ്ക്ക് പരിക്കേറ്റ 87 വയസുകാരനെ ആശുപത്രിയിലേക്ക് മാറ്റി.