പരമ്പരാഗത തൊഴിൽ മേഖലയെ അവഗണിച്ചു: ആർഎസ്പി
11:14 AM Jun 04, 2021 | Deepika.com
തിരുവനന്തപുരം: പരമ്പരാഗത തൊഴിൽ മേഖലയിലെ തൊഴിലാളികളെ അവഗണിച്ചു കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. കോവിഡിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്ന നിർദേശങ്ങളും ബജറ്റിലില്ലെന്ന് എ.എ.അസീസ് ചുണ്ടിക്കാട്ടി.