ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് അ​വ​ത​ര​ണം തു​ട​ങ്ങി

09:19 AM Jun 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം​പി​ണ​റാ​യി സ​ര്‍​ക്കാ​രിന്‍റെ ആ​ദ്യ ബ​ജ​റ്റ് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു. ജ​നു​വ​രി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച അ​വ​സാ​ന ബ​ജ​റ്റി​ല്‍ നി​ന്ന് ന​യ​പ​ര​മാ​യ മാ​റ്റം ഈ ​ബ​ജ​റ്റി​ല്‍ ഉ​ണ്ടാ​കി​ല്ല.

തു​ട​ർ ബ​ജ​റ്റാ​ണെ​ങ്കി​ലും കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ കൂ​ടു​ത​ൽ പ​ണം ക​ണ്ടെ​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ബ​ജ​റ്റി​ലു​ണ്ടാ​കും. ‌‌കോ​വി​ഡ് കാ​ല​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം വാ​ക്സി​നും സൗ​ജ​ന്യ ഭ​ക്ഷ​ണ​ക്കി​റ്റ് അ​ട​ക്ക​മു​ള​ള ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ്. കോ​വി​ഡ് വാ​ക്സി​ന് വേ​ണ്ട വ​ക​യി​രു​ത്ത​ലു​ക​ളും നി​കു​തി നി​ര്‍​ദേ​ശ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്നു.

ച​ര​ക്കു സേ​വ​ന നി​കു​തി​ക്കു പു​റ​ത്തു​ള്ള നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ത​ക​ർ​ച്ച നേ​രി​ടു​ന്ന വ്യാ​പാ​ര- വാ​ണി​ജ്യ മേ​ഖ​ല​ക​ൾ​ക്കു​ള്ള ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ആ​രോ​ഗ്യ​രം​ഗ​ത്തി​നും സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന​ത്തി​നു​മാ​കും ബ​ജ​റ്റി​ൽ ഊ​ന്ന​ൽ ന​ൽ​കു​ക.

കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​ന് ഈ ​ബ​ജ​റ്റ് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു.