തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനത്തിന് സഹായകമാകുന്ന ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2021-22 വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ഒമ്പതിനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുക. തുടർ ബജറ്റാണെങ്കിലും കോവിഡ് രണ്ടാം തരംഗത്തിൽ കൂടുതൽ പണം കണ്ടെത്താനുള്ള മാർഗങ്ങളും ബജറ്റിലുണ്ടാകും. ചരക്കു സേവന നികുതിക്കു പുറത്തുള്ള നികുതി വരുമാനം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് സർക്കാർ ആലോചിക്കുന്നത്.
ഇതോടൊപ്പം തകർച്ച നേരിടുന്ന വ്യാപാര- വാണിജ്യ മേഖലകൾക്കുള്ള ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
കേരളത്തിന്റെ ഭാവി വികസനത്തിന് സഹായമാകുന്ന ബജറ്റ്: കെ.എൻ. ബാലഗോപാൽ
09:19 AM Jun 04, 2021 | Deepika.com