പെ​രും​കൊ​ള്ള..! ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി; കേ​ന്ദ്രം മൗ​ന​ത്തി​ൽ

07:05 AM Jun 04, 2021 | Deepika.com
കൊ​ച്ചി: രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ മ​ന​സി​ൽ പൊ​ള്ളു​ന്ന തീ​ക്കാ​റ്റാ​യി ഇ​ന്ധ​ന​വി​ല കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 95.14 രൂ​പ​യും ഡീ​സ​ൽ വി​ല 90.55 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ൾ വി​ല 96.74 രൂ​പ​യാ​യ​പ്പോ​ൾ ഡീ​സ​ൽ വി​ല 92.04 രൂ​പ​യാ​യി.

നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്തും പെ​ട്രോ​ൾ വി​ല ഉ​ട​ൻ സെ​ഞ്ചു​റി​യ​ടി​ക്കും. കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ർ​ന്ന് തു​ട​ങ്ങി​യ​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് തീ​വെ​ട്ടി​ക്കൊ​ള്ള​യു​മാ​യി ഇ​ന്ധ​ന​വി​ല വ​ർ​ധ​ന. ഇതിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴും കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.