ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല: മ​ല​ക്കം​മ​റി​ഞ്ഞ് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ

05:16 AM Jun 04, 2021 | Deepika.com
മും​ബൈ: സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തും ലോക്ക്ഡൗൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കു​ന്ന വി​ഷ​യം സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി പി​ൻ​വ​ലി​ക്കു​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് മ​ന്ത്രി വി​ജ​യ് വാ​ഡെ​റ്റി​വാ​ർ പ​റ​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രം​ഗ​ത്തെ​ത്തി​യ​ത്.

വി​ജ​യ് വാ​ഡെ​റ്റി​വാ​റി​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റാ​ണെ​ന്നും പ്ര​ച​രി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് അ​നു​സ​രി​ച്ചാ​യി​രി​ക്കും ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.