എ​എ​ഫ്സി പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി

02:55 AM Jun 04, 2021 | Deepika.com
ദോ​ഹ: ലോ​ക​ക​പ്പ് യോ​ഗ്യ​ത എ​എ​ഫ്സി പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി. ഖ​ത്ത​ർ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. തോ​ൽ​വി​യോ​ടെ ഏ​ഷ്യ​ക​പ്പ് യോ​ഗ്യ​ത​യും ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി. നേ​ര​ത്തെ ത​ന്നെ ലോ​ക​ക​പ്പ് യോ​ഗ്യ​താ മോ​ഹ​ങ്ങ​ൾ അ​വ​സാ​നി​ച്ചി​രു​ന്നു. ക​ളി​യു​ടെ 75 മി​നി​റ്റും പ​ത്തു​പേ​രു​മാ​യി പൊ​രു​തി​യാ​ണ് ഇ​ന്ത്യ തോ​റ്റ​ത്.

33 ാം മി​നി​റ്റി​ൽ അ​ബ്ദു​ൾ അ​സീ​സി​ലൂ​ടെ​യാ​ണ് ഖ​ത്ത​ർ സ്കോ​ർ‌ ചെ​യ്ത​ത്. ബോ​ക്സി​നു​ള്ളി​ൽ​നി​ന്നും പ്ര​തി​രോ​ധ നി​ര​യു​ടെ കാ​ലി​നി​ട​യി​ലൂ​ടെ പ​ന്ത് ഗോ​ൾ​വ​ര ക​ട​ത്തു​ക​യാ​യി​രു​ന്നു. 16 ാം മി​നി​റ്റി​ൽ രാ​ഹു​ൽ ഭേ​കെ​യ്ക്ക് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡും ചു​വ​പ്പും ല​ഭി​ച്ച് പു​റ​ത്തേ​ക്കു​പോ​യ​തോ​ടെ ഇ​ന്ത്യ പൂ​ർ​ണ​മാ​യും പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് വ​ലി​ഞ്ഞു.

ഗു​ർ​പ്രീ​ത് സിം​ഗ് സ​ന്ദു​വി​ന്‍റെ കി​ടി​ല​ൻ സേ​വു​ക​ളാ​ണ് ഇ​ന്ത്യ​യെ വ​ൻ​തോ​ൽ​വി​യി​ൽ​നി​ന്നും ര​ക്ഷി​ച്ച​ത്. അ​ര​ഡ​സ​നോ​ളം ഉ​റ​പ്പി​ച്ച ഗോ​ൾ അ​വ​സ​ര​ങ്ങ​ളാ​ണ് സ​ന്ദു ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്.