തെ​ക്ക​ൻ ചെ​ന്നൈ​യി​ൽ മ​ൾ​ട്ടി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി ആ​ശു​പ​ത്രി നി​ർ​മി​ക്കു​മെ​ന്ന് സ്റ്റാ​ലി​ൻ

11:35 PM Jun 03, 2021 | Deepika.com
ചെ​ന്നൈ: തെ​ക്ക​ൻ ചെ​ന്നൈ​യി​ൽ മ​ൾ​ട്ടി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി ആ​ശു​പ​ത്രി നി​ർ​മി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. 250 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ ആ​റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ഇ​ന്ന് സ്റ്റാ​ലി​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

വ​നി​ത​ക​ൾ​ക്കു പി​ന്നാ​ലെ ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സി​റ്റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര​യും പ്ര​ഖ്യാ​പി​ച്ചു. സ്റ്റാ​ലി​ന്‍റെ പി​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം. ​ക​രു​ണാ​നി​ധി​യു​ടെ 98-ാം ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം.

ബി​പി​എ​ൽ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 15 പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റി​ന്‍റെ വി​ത​ര​ണ​വും കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ന​ൽ​കു​ന്ന തു​ക​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ വി​ത​ര​ണ​വും ജ​ന്മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്നു. സം​സ്ഥാ​ന​ത്താ​കെ 38,000 വൃ​ക്ഷ​തൈ​ക​ൾ ന​ടാ​നു​ള്ള പ​ദ്ധ​തി​ക്കും സ്റ്റാ​ലി​ൻ തു​ട​ക്ക​മി​ട്ടു.

38 ജി​ല്ല​ക​ളി​ലാ​യി 1,000 വൃ​ക്ഷ​തൈ​ക​ളാ​ണു ന​ട്ടു പ​രി​പാ​ലി​ക്കു​ക. ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​ര​വും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യ​വ​ർ​ക്കു സ​ർ​ക്കാ​ർ വീ​ടു​വ​ച്ചു ന​ൽ​കും. 70 കോ​ടി രൂ​പ ചെ​ല​വി​ൽ മ​ധു​ര​യി​ൽ ക​രു​ണാ​നി​ധി സ്മാ​ര​ക ലൈ​ബ്ര​റി നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.