വി​ഴി​ഞ്ഞം മ​ൽ​സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് അ​ടി​ഞ്ഞ മ​ണ്ണ് നീ​ക്കം ചെ​യ്തു തു​ട​ങ്ങി

11:26 PM Jun 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ ബ​ന്ധ​ന തു​റ​മു​ഖ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ചാ​ന​ലി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ്ണ് നീ​ക്കം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​നു​മാ​യി അ​ദാ​നി പോ​ർ​ട്‌​സ് ക​മ്പ​നി അ​ധി​കൃ​ത​രും തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി മ​ണ്ണ് നീ​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

തു​ട​ർ​ന്ന് തീ​ര​ദേ​ശ സേ​ന, മ​ത്സ്യ തൊ​ഴി​ലാ​ളി ജ​ന​ത, ക​ട​ലോ​ര ജാ​ഗ്ര​ത സ​മി​തി, തു​റ​മു​ഖ വ​കു​പ്പ്, അ​ദാ​നി പോ​ർ​ട്‌​സ് ക​മ്പ​നി സു​ര​ക്ഷാ വി​ഭാ​ഗം എ​ന്നി​വ​ർ യോ​ജി​ച്ചു ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​യി കൂ​റ്റ​ൻ മ​ണ്ണു മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ മ​ണ്ണ് നീ​ക്കം ചെ​യ്യുന്നത്.

രാ​വി​ലെ പ​തി​നൊ​ന്നി​ന് ആ​രം​ഭി​ച്ച മ​ണ്ണ് നീ​ക്ക​ൽ പ്ര​വ​ർ​ത്തി തു​ട​രു​ക​യാ​ണ്. മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​ന്ന​തോ​ടെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തീ​ര​ദേ​ശ വാ​സി​ക​ളു​ടെ​യും ആ​ശ​ങ്ക ദൂ​രി​ക​രി​ക്ക​പ്പെ​ടും.