ഇ​ന്ത്യ​യ്ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് അ​മേ​രി​ക്ക

11:09 PM Jun 03, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യ്ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് അ​മേ​രി​ക്ക. അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ് ഇ​ക്കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​ളി​ച്ച​റി​യി​ച്ചു. ഇ​ന്ത്യ​യ​ട​ക്കം നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് അ​മേ​രി​ക്ക വാ​ക്സി​ൻ ന​ൽ​കു​ക.

ആ​ഗോ​ള​ത​ല​ത്തി​ൽ 25 മി​ല്യ​ൺ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് യു​എ​സ് ഇ​ന്ത്യ​യി​ലേ​ക്കും വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​ത്. ന​രേ​ന്ദ്ര മോ​ദി​ക്ക് പു​റ​മേ മെ​ക്സി​ക്കോ പ്ര​സി​ഡ​ന്‍റ് അ​ൻ​ഡ്ര​സ് മാ​നു​വ​ൽ ലോ​പ​സ്, ഗ്വാ​ട്ടി​മാ​ല പ്ര​സി​ഡ​ന്‍റ് അ​ല​ജാ​ൻ​ഡ്രോ ജി​യാ​മ​ട്ടി, ട്രി​നി​ഡാ​ഡ് ആ​ൻ​ഡ് ടൊ​ബാ​ഗോ പ്ര​ധാ​ന​മ​ന്ത്രി കീ​ത്ത് റൗ​ളി എ​ന്നി​വ​രോ​ടും വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് ക​മ​ല ഹാ​രി​സ് നേ​രി​ട്ട് വി​ളി​ച്ച​റി​യി​ച്ചു.