വി​വാ​ഹ​മോ​ച​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു; കൗ​ൺ​സ​ലിം​ഗ് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് ഗോ​വ സ​ർ​ക്കാ​ർ

09:31 PM Jun 03, 2021 | Deepika.com
പ​നാ​ജി: വി​വാ​ഹ​ത്തി​നു മു​ൻ​പു​ള്ള കൗ​ൺ​സ​ലിം​ഗ് നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഗോ​വ സ​ർ​ക്കാ​ർ. വി​വാ​ഹ​മോ​ച​ന കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഗോ​വ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് (GIPARD) കൗ​ൺ​സി​ലിം​ഗ് കോ​ഴ്സും അ​തി​ന്‍റെ ഘ​ട​ന​യും തീ​രു​മാ​നി​ക്കു​മെ​ന്ന് സം​സ്ഥാ​ന നി​യ​മ​മ​ന്ത്രി നി​ലേ​ഷ് കാ​ബ്ര​ൽ പ​റ​ഞ്ഞു.

വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റ് മാ​സം മു​ത​ല്‍ ഒ​രു വ​ര്‍​ഷം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കൂ​ടു​ത​ല്‍ വി​വാ​ഹ​മോ​ച​ന​വും ന​ട​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ണം. അ​തി​നാ​യാ​ണ് വി​വാ​ഹ​ത്തി​നു മു​മ്പു​ള്ള കൗ​ൺ​സി​ലിം​ഗ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്ന് നി​ലേ​ഷ് കാ​ബ്ര​ൽ വ്യ​ക്ത​മാ​ക്കി.