സു​ര​ക്ഷാ പ്ര​ശ്നം; സു​ശീ​ൽ കു​മാ​റി​നെ പ്ര​ത്യേ​ക സെ​ല്ലി​ൽ പാ​ർ​പ്പി​ക്കും

09:02 PM Jun 03, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കൊ​ല​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ൻ ദേ​ശീ​യ ഗു​സ്തി താ​രം സു​ശീ​ല്‍ കു​മാ​റി​നെ ജ​യി​ലി​ലെ പ്ര​ത്യേ​ക സെ​ല്ലി​ല്‍ പാ​ര്‍​പ്പി​ക്കും. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഡ​ല്‍​ഹി​യി​ലെ മ​ണ്ഡോ​ലി ജ​യി​ലി​ലാ​ണ് സു​ശീ​ല്‍ കു​മാ​ര്‍ ഉ​ള്ള​ത്. സ​ന്ദ​ര്‍​ശ​ക​രെ കാ​ണാ​നും അ​ദ്ദേ​ഹ​ത്തി​ന് അ​നു​മ​തി​യി​ല്ല.

മു​ന്‍​ദേ​ശീ​യ ജൂ​നി​യ​ര്‍ ഗു​സ്തി​താ​രം സാ​ഗ​ര്‍ ധ​ന്‍​ക​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സു​ശീ​ല്‍ കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍​പോ​യ സു​ശീ​ല്‍ കു​മാ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും അ​പേ​ക്ഷ കോ​ട​തി ത​ള്ളി.

തു​ട​ര്‍​ന്ന് ഏ​റെ നാ​ള​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പ​ഞ്ചാ​ബി​ല്‍ നി​ന്നു​മാ​ണ് സു​ശീ​ല്‍ കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.