കു​റ്റ​മ​റ്റ രീ​തി​യി​ല്‍ മാ​ര്‍​ക്ക് ന​ല്‍​കും; സി​ബി​എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ച് മോ​ദി

07:46 PM Jun 03, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ദ്യാ​ർ​ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക​ര​മാ​യും ഇ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സി​ബി​എ​സ്ഇ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​നു​ശേ​ഷം ഇ​ന്ന് പെ​ട്ടെ​ന്ന് എ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചി​ല വി​ദ്യാ​ർ​ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യും സം​സാ​രി​ച്ച​ത്. പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​ൽ ആ​ശ്വാ​സ​മാ​ണ് കൂ​ടു​ത​ൽ പേ​ർ പ്ര​ക​ടി​പ്പി​ച്ച​ത്.

എ​ന്നാ​ൽ മാ​ർ​ക്ക് നി​ർ​ണ​യം എ​ങ്ങ​നെ എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നു. ഇ​തോ​ടെ കു​റ്റ​മ​റ്റ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ത​യാ​റാ​ക്കു​മെ​ന്ന് മോ​ദി ഉ​റ​പ്പ് ന​ൽ​കി.