ബംഗളൂരു: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 ന് പുലര്‍ച്ചെ ആറ് വരെ നിയന്ത്രണങ്ങള്‍ നീട്ടിയതായി മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ അറിയിച്ചു.
പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയും പ്രതിദിന കോവിഡ് കേസുകള്‍ 5,000ത്തില്‍ താഴെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കൂയെന്ന് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ കോവിഡ് ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റി വ്യക്തമാക്കി.
കോവിഡ് രൂക്ഷം; കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി
05:57 PM Jun 03, 2021 | Deepika.com