കേ​ര​ള കോ​ൺ​ഗ്ര​സ് നേതാവ് ഷാ​ജ​ൻ ക​ട്ട​ച്ചി​റ നിര്യാതനായി

05:33 PM Jun 03, 2021 | Deepika.com
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യു​മാ​യ ക​ട്ട​ച്ചി​റ ഊ​ന്നു​ക​ല്ലും​തൊ​ട്ടി​യി​ൽ ഷാ​ജ​ൻ ക​ട്ട​ച്ചി​റ (ഷാ​ജി​മോ​ൻ മാ​ത്യു-56) നി​ര്യാ​ത​നാ​യി. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ, കെ​എ​സ്ആ​ർ​ടി​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, ക​ട്ട​ച്ചി​റ ല​യ​ണ്‍​സ് ക്ല​ബ് ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റ്, സാം​സ്കാ​ര കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മാ​ത്യു ആ​ൻ​ഡ് സ​ണ്‍​സ് ചി​ട്ടി​ഫ​ണ്ട്സ് ആ​ൻ​ഡ് ബാ​ങ്കേ​ഴ്സ്, റോ​ഷ്കോ ചി​റ്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, റോ​ഷ്കോ മ്യൂ​ച്ച​ൽ ബെ​ന​ഫി​റ്റ് നി​ധി ലി​മി​റ്റ​ഡ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ക​നും ഡ​യ​റ​ക്ട​റും കു​മ്മ​ണ്ണൂ​ർ എം​എ​സ് ഫി​നാ​ൻ​സി​യേ​ഴ്സ് പാ​ർ​ട്ട്ന​റു​മാ​ണ്.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ക​ട്ട​ച്ചി​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു ഭ​വ​ന​ത്തി​ലെ​ത്തി​ക്കും. പ​ള്ളി​ക്ക​ത്തോ​ട് പു​ളി​യ്ക്ക​ൽ ഷൈ​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: രേ​ഷ്മ (അ​ധ്യാ​പി​ക, സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ്), റോ​ഷ​ൻ, റോ​ഷ്ന (ഇ​രു​വ​രും കെ​ഇ കോ​ള​ജ് മാ​ന്നാ​നം വി​ദ്യാ​ർ​ഥി​ക​ൾ).