രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ട​ര്‍ എം.​ജെ. ശ്രീ​ജി​ത്ത് അ​ന്ത​രി​ച്ചു

04:40 PM Jun 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്‌​ട്ര​ദീ​പി​ക തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് റി​പ്പോ​ര്‍​ട്ട​ര്‍ എം.​ജെ. ശ്രീ​ജി​ത്ത് (36) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​നാ​യി ഏ​റെ​ക്കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ സ​ഹോ​ദ​രി​യു​ടെ വെ​ള്ള​നാ​ട്ടു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് മീ​നാ​ങ്ക​ലി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​ലേ​റെ​ക്കാ​ലം ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ വാ​ര്‍​ത്താ സ്പ​ന്ദ​ന​ങ്ങ​ളി​ലേ​ക്ക് ക​ണ്ണും കാ​തും കൂ​ര്‍​പ്പി​ച്ചു​വ​ച്ച ക​ര്‍​മോ​ത്സു​ക​നാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ശ്രീ​ജി​ത്ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​വ​ധി രാ​ഷ്ട്രീ​യ റി​പ്പോ​ര്‍​ട്ടു​ക​ളും പോ​ലീ​സ് സ്റ്റോ​റി​ക​ളും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

മീ​നാ​ങ്ക​ല്‍ പാ​റ​മു​ക്ക് നി​ഷാ കോ​ട്ടേ​ജി​ല്‍ പ​രേ​ത​രാ​യ മോ​ഹ​ന​കു​മാ​ർ-​ജ​യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ; അ​ഖി​ല. ഏ​ക മ​ക​ള്‍ ഋ​തി​ക. സ​ഹോ​ദ​ര​ങ്ങ​ള്‍: നി​ഷ, ശ്രു​തി. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചീ​ഫ് കാ​മ​റാ​മാ​ന്‍ അ​യ്യ​പ്പ​ന്‍ ഭാ​ര്യാ​പി​താ​വാ​ണ്.