ഒ​രു മെ​യ്ഡ് ഇ​ന്‍ ഇ​ന്ത്യ വാ​ക്സി​ൻ കൂ​ടി വ​രു​ന്നു; കേ​ന്ദ്രം ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു

11:15 AM Jun 03, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു വാ​ക്സി​ൻ ക്ഷാ​മം തു​ട​രു​ന്ന​തി​നി​ടെ ഒ​രു ത​ദ്ദേ​ശീ​യ വാ​ക്സി​ൻ കൂ​ടി ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ബ​യോ​ള​ജി​ക്ക​ൽ-​ഇ ആ​ണ് വാ​ക്സി​ൻ നി​ർ​മി​ക്കു​ക. കോ​വി​ഡ്‌ വാ​ക്‌​സി​നാ​യു​ള്ള ക​രാ​റി​ൽ രാ​ജ്യം ഒ​പ്പു​വെ​ച്ചു.

വാ​ക്സി​നാ​യി 1500 കോ​ടി രൂ​പ മു​ൻ​കൂ​ർ ന​ൽ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ൽ​നി​ന്ന് 30 കോ​ടി ഡോ​സ് വാ​ക്സി​ൻ സം​ഭ​രി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ​ദ്ധ​തി. 2021 ഓ​ഗ​സ്റ്റ് മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള​ള കാ​ല​യ​ള​വി​നു​ള​ളി​ൽ ബ​യോ​ള​ജി​ക്ക​ൽ-​ഇ വാ​ക്സി​ൻ ഉ​ല്പാ​ദി​പ്പി​ക്കു​ക​യും സം​ഭ​രി​ക്കു​ക​യും ചെ​യ്യും.

ആ​ദ്യ ര​ണ്ടു ട്ര​യ​ലു​ക​ളി​ലും മി​ക​ച്ച ഫ​ലം കാ​ണി​ച്ച ബ​യോ​ള​ജി​ക്ക​ൽ-​ഇ​യു​ടെ വാ​ക്സി​ൻ മൂ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. നാ​ഷ​ണ​ൽ എ​ക്സ്പെ​ർ​ട്ട് ഗ്രൂ​പ്പ് ഓ​ണ്‍ വാ​ക്സി​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഈ ​വാ​ക്സി​ൻ പ​രി​ശോ​ധി​ച്ച് അ​നു​മ​തി​ക്കാ​യി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ഭാ​ര​ത് ബ​യോ​ട്ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നു പു​റ​മേ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കോ​വി​ഷീ​ൽ​ഡ്, റ​ഷ്യ​ൻ നി​ർ​മി​ത​മാ​യ സ്പു​ട്നി​ക് എ​ന്നീ വാ​ക്സി​നു​ക​ൾ രാ​ജ്യ​ത്തു വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.