കു​ട്ടി​ക​ളി​ൽ കോ​വാ​ക്സി​ൻ പ​രീ​ക്ഷ​ണം തു​ട​ങ്ങി

11:06 AM Jun 03, 2021 | Deepika.com
പാ​റ്റ്ന: ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ൻ കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷി​ച്ചു​തു​ട​ങ്ങി. പാ​റ്റ്ന​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലാ​ണ് ഇ​തി​ന്‍റെ ക്ലി​നി​ക്ക​ൽ ട്ര​യ​ലു​ക​ൾ ന​ട​ക്കു​ന്ന​ത്.

കു​ട്ടി​ക​ളി​ൽ വാ​ക്സി​ൻ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി ഭാ​ര​ത് ബ​യോ​ടെ​ക്കി​ന് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് ഇ​ന്ത്യ ക​ഴി​ഞ്ഞ 11ന് ​ന​ൽ​കി​യി​രു​ന്നു. ര​ണ്ടു മു​ത​ൽ 18 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ൽ ര​ണ്ടും മൂ​ന്നും ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​ണ് അ​നു​മ​തി​യെ​ന്ന് നീ​തി ആ​യോ​ഗ് അം​ഗം വി.​കെ. പോ​ൾ അ​റി​യി​ച്ചി​രു​ന്നു.

നി​ല​വി​ൽ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ഭാ​ര​ത് ബ​യോ​ട്ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നു പു​റ​മേ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കോ​വി​ഷീ​ൽ​ഡ്, റ​ഷ്യ​ൻ നി​ർ​മി​ത​മാ​യ സ്പു​ട്നി​ക് എ​ന്നീ വാ​ക്സി​നു​ക​ൾ രാ​ജ്യ​ത്തു വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.