രാ​ജ്യ​ത്ത് ഇ​ന്ന് 1.34 ല​ക്ഷം കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ; രോ​ഗ​മു​ക്ത​ർ 2.11 ല​ക്ഷം

09:46 AM Jun 03, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 1,34,154 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ 2,887 പേ​ർ മ​രി​ക്കു​ക​യും 2,11,499 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ആ​കെ 2,84,41,986 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2,63,90,584 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. ആ​കെ മ​രി​ച്ച​ത് 3,37,989 പേ​രാ​ണ്. സ​ജീ​വ രോ​ഗി​ക​ളു​ടെ എ​ണ്ണം 17,13,413 ആ​യി കു​റ​ഞ്ഞു. 22,10,43,693 പേ​രെ വാ​ക്സി​നേ​റ്റ് ചെ​യ്ത​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജൂ​ണ്‍ ര​ണ്ട് വ​രെ 35,37,82,648 സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യി ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) അ​റി​യി​ച്ചു. ഇ​തി​ൽ 21,59,873 സാം​പി​ളു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം പ​രി​ശോ​ധി​ച്ച​വ​യാ​ണ്.