കോഴിക്കോട്: ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. 20 വയൽ മരുന്നാണ് ബുധനാഴ്ച രാത്രിയോടെ എത്തിച്ചത്.
ലൈപോസോമല്‍ ആംഫോടെറിസിൻ, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നത് ആശുപത്രിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലെ ഗോഡൗണിൽ നിന്നും മരുന്നുകൾ എത്തിച്ചാണ് തിങ്കളാഴ്ച രോഗികൾക്ക് നൽകിയത്.
നിലവിൽ 16 രോഗികൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.
ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി
09:08 AM Jun 03, 2021 | Deepika.com