മെ​ഹു​ൽ ചോ​ക്സി​യെ ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്ത​ണം; ഡൊ​മി​നി​ക്ക​ൻ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ

10:34 PM Jun 02, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മെ​ഹു​ൽ ചോ​ക്സി​യെ ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്ത​ണ​മെ​ന്ന് ഡൊ​മി​നി​ക്ക​ൻ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ. ചോ​ക്സി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി അം​ഗീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ലെ​ന്നും അ​തി​നാ​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഡൊ​മി​നി​ക് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ സ​ർ​വീ​സ് ഡൊ​മി​നി​ക്ക​ൻ ഹൈ​ക്കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ഡൊ​മി​നി​ക്ക​യി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ചോ​ക്സി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ചോ​ക്സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും ബ​ലം​പ്ര​യോ​ഗി​ച്ച് ഡൊ​മി​നി​ക്ക​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം ചോ​ക്സി ഇ​ന്ത്യ​ൻ പൗ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.