പ്രാ​യ​പൂ​ര്‍​ത്തി​യാ​യ 75 ശ​ത​മാ​നം പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യാ​ൽ കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​മെ​ന്ന് പ​ഠ​നം

10:10 PM Jun 02, 2021 | Deepika.com
ബ്ര​സീ​ലി​യ: പ്രാ​യ​പൂ​ര്‍​ത്തി​യാ​യ 75 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ല്‍ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്ന് പ​ഠ​നം. ബ്ര​സീ​ലി​ലെ സെ​റാ​ന​യി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രി​ലെ 20 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ 75 ശ​ത​മാ​ന​മാ​യ 45,000 ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​തോ​ടെ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് 95 ശ​ത​മാ​നം ഇ​ല്ലാ​താ​ക്കാ​നാ​യെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

75 ശ​ത​മാ​നം ആ​ളു​ക​ളും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തോ​ടെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത ആ​ളു​ക​ള്‍​ക്കും സം​ര​ക്ഷ​ണം ല​ഭി​ക്കു​മെ​ന്നും പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. ഫെ​ബ്രു​വ​രി മു​ത​ല്‍ ഏ​പ്രി​ല്‍ വ​രെ​യാ​ണ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടോ ബു​ട്ടാ​ന്‍​ടാ​ന്‍ ഈ ​പ​ഠ​നം ന​ട​ത്തി​യ​ത്.