ജി​എ​സ്ടി​യെ ബി​ജെ​പി മോ​ശ​മാ​ക്കി; അ​നു​ശോ​ച​ന​മ​റി​യി​ച്ച് പി. ​ചി​ദം​ബ​രം

05:56 PM Jun 02, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​നെ​തി​രെ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം. ജി​എ​സ്ടി​യെ ബി​ജെ​പി മോ​ശ​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ജി​എ​സ്ടി​ക്ക് ചി​ദം​ബ​രം അ​നു​ശോ​ച​ന​മ​റി​ക്കു​ക​യും ചെ​യ്തു.

ജി​എ​സ്ടി ഒ​രു ന​ല്ല ആ​ശ​യ​മാ​യി​ട്ടാ​ണ് ആ​രം​ഭി​ച്ച​ത്. ബി​ജെ​പി ഇ​ത് ഒ​രു മോ​ശം നി​യ​മ​മാ​ക്കി മാ​റ്റി. ഭ​യാ​ന​ക​മാ​യ നി​കു​തി നി​ര​ക്കു​ക​ളാ​ണി​തി​ലൂ​ടെ ഉ​ണ്ടാ​യ​ത്. നി​കു​തി പി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ വേ​ട്ട​യാ​ടു​ന്ന കു​റു​ക്ക​ന്മാ​രെ​പോ​ലെ​യാ​ണ് നി​യ​മം ഉ​പ​യോ​ഗി​ച്ച​ത്.

ഓ​രോ ബി​സി​ന​സു​കാ​ര​നും നി​കു​തി വെ​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് സം​ശ​യി​ക്കു​ക​യാ​ണ​വ​ര്‍. ജി​എ​സ്ടി കൗ​ണ്‍​സി​ലി​നെ ഒ​രു ടോ​ക്കിം​ഗ് ഷോ​പ്പാ​യി ചു​രു​ക്കി​യെ​ന്നും ചി​ദം​ബ​രം വി​മ​ർ​ശി​ച്ചു.