ന​ട​ൻ അ​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ബോം​ബ് വ​ച്ച​താ​യി വ്യാ​ജ ഭീ​ഷ​ണി; ആ​ളെ ക​ണ്ടെ​ത്തി

05:36 PM Jun 02, 2021 | Deepika.com
ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ അ​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ബോം​ബ് വ​ച്ച​താ​യി വ്യാ​ജ സ​ന്ദേ​ശം. മേ​യ് 31ന് ​ത​മി​ഴ്നാ​ട് പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് അ​ജ്ഞാ​ത ഫോ​ൺ സ​ന്ദേ​ശം എ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ പോ​ലീ​സ് അ​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വ്യാ​ജ സ​ന്ദേ​ശ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

24 മ​ണി​ക്കൂ​റി​ന​കം പോ​ലീ​സ് ഫോ​ൺ​കോ​ളി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ദി​നേ​ഷ് എ​ന്ന​യാ​ളാ​ണ് ഫോ​ൺ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.