കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്: പ്ര​തി​ക​ൾ​ക്ക് സി​പി​എം ബ​ന്ധ​മെ​ന്ന് ബി​ജെ​പി നേ​താ​വ്‌

02:18 PM Jun 02, 2021 | Deepika.com
തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ച കേ​സി​ൽ ബി​ജെ​പി​ക്ക് പ​ങ്കി​ല്ലെ​ന്ന് തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡന്‍റ് കെ.കെ. അ​നീ​ഷ് കു​മാ​ർ. പ​ണം ബി​ജെ​പി​യു​ടേ​ത​ല്ലെ​ന്നും അ​നീ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ബി​ജെ​പി നേ​താ​വ്.

ധ​ർ​മ്മ​രാ​ജ് മു​റി​യെ​ടു​ത്ത് ന​ൽ​കി​യെ​ന്ന് സ​മ്മ​തി​ച്ച അ​നീ​ഷ പ​ക്ഷേ പ​ണം ഉ​ള്ള​താ​യി അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​മാ​യാ​ണ് ധ​ർ​മ്മ​രാ​ജ​ൻ എ​ത്തി​യ​ത്. ഈ ​സാ​ധ​ന​ങ്ങ​ൾ പാ​ർ​ട്ടി​ക്ക് കൈ​മാ​റി​യി​രു​ന്നു​വെ​ന്നും അ​നീ​ഷ് വ്യ​ക്ത​മാ​ക്കി.

ക​വ​ർ​ച്ച​യെ കു​റി​ച്ച് പ്ര​തി ദീ​പ​ക്കി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. ബി​ജെ​പി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ ക​ണ്ണൂ​രി​ൽ പോ​യി സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി. ക​വ​ർ​ച്ച നടത്തിയ പ്ര​തി​ക​ൾ​ക്ക് സി​പി​എ​മ്മു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചു.