കാട്ടാക്കട: നെയ്യാർ സിംഹ സഫാരി പാർക്കിലെ ഏക സിംഹമായ ബിന്ദു ഇന്ന് രാവിലെ ചത്തു. 21 വയസുള്ള സിംഹം പുലർച്ചെ ആറിനാണ് ചത്തത്. പ്രായാധിക്യം മൂലമാണ് സിംഹം ചത്തതെന്ന് വനംവകുപ്പ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മറവ് ചെയ്യും.
ചികിത്സയ്ക്കായി കൊണ്ടുവന്ന രണ്ടു കടുവകൾ മാത്രമാണ് ഇനി നെയ്യാർ സിംഹ സഫാരി പാർക്കിൽ ശേഷിക്കുന്നത്. മേയ് 18-നാണ് നാഗരാജൻ എന്ന സിംഹം ചത്തത്. സഫാരി പാർക്കിൽ ജനിച്ച സിംഹമാണ് ബിന്ദു.
അവസാന സിംഹവും ചത്തതോടെ സഫാരി പാർക്ക് ഓർമയിൽ ഒതുങ്ങുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഇവിടേക്ക് എഷ്യൻ വംശജരായ സിംഹങ്ങളെ കൊണ്ടുവരാൻ തീരുമാനിച്ചതിന് ശേഷം ഗുജറാത്തിൽ നിന്നും രണ്ടു സിംഹങ്ങളെ എത്തിച്ചിരുന്നു. ആ രണ്ടു സിംഹങ്ങളും ചത്തു.
ബിന്ദുവും പോയി ; ഇനി സിംഹം ഇല്ലാതെ സിംഹസഫാരി പാർക്ക്
01:31 PM Jun 02, 2021 | Deepika.com