വാ​ക്സി​ന്‍റെ ക​രി​ഞ്ച​ന്ത​യ്ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്നു; കേ​ന്ദ്ര​ത്തി​നെ​തി​രെ കേ​ര​ളം ഹൈ​ക്കോ​ട​തി​യി​ല്‍

12:18 PM Jun 02, 2021 | Deepika.com
കൊ​ച്ചി: കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ൽ. ന്യാ​യ വി​ല​യ്ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര​ത്തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​ർ, വാ​ക്‌​സി​ന്‍റെ ക​രി​ഞ്ച​ന്ത​യ്ക്കു കേ​ന്ദ്രം കൂ​ട്ടു​നി​ല്‍​ക്കു​ന്ന​താ​യും ആ​രോ​പി​ച്ചു.

കേ​ന്ദ്ര​ന​യം കാ​ര​ണം വാ​ക്‌​സി​നു പ​ല വി​ല​യാ​ണ്. വാ​ക്‌​സി​ന്‍ ല​ഭ്യ​ത​ക്കു​റ​വ് സം​ബ​ന്ധി​ച്ച ഹ​ര്‍​ജി​യി​ലാ​ണു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​തി​നി​ടെ, വി​ഷ​യ​ത്തി​ല്‍ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ള്‍ ഹെ​ക്കോ​ട​തി ഉ​ന്ന​യി​ച്ചു. സ​ര്‍​ക്കാ​രി​നു കി​ട്ടാ​ത്ത വാ​ക്‌​സി​ന്‍ എ​ങ്ങ​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കു കി​ട്ടു​ന്ന​താ​യി ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

ഈ ​വി​ല​യ്ക്കു വാ​ങ്ങാ​ന്‍ സാ​ധ്യ​മാ​ണോ​യെ​ന്നു ചോ​ദി​ച്ചെ​ങ്കി​ലും സാ​ധ്യ​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്. വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത ചൊ​വ്വാ​ഴ്ച​ത്തേ​യ്ക്കു മാ​റ്റി.