പു​ത്ത​ൻ തു​റ​യി​ൽ ക​ട്ട​മ​രം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

11:01 AM Jun 02, 2021 | Deepika.com
ച​വ​റ: കൊ​ല്ലം പു​ത്ത​ൻ​തു​റ​യി​ൽ ക​ട്ട​മ​രം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​റ്റം​കു​ള​ങ്ങ​ര പു​ണ​ർ​തം ഭ​വ​ന​ത്തി​ൽ ര​ജി​ൻ​രാ​ജ് (45) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പു​ത്ത​ൻ​തു​റ ക​ട​പ്പു​റ​ത്താ​ണ് സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ക​ട്ട​മ​രം ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് ക​ട്ട​മ​രം മ​റി​യു​ക​യാ​യി​രു​ന്നു.

തി​ര​യി​ൽ​പ്പെ​ട്ട ര​ജി​ൻ​രാ​ജി​നെ ഉ​ട​ൻ​ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ര​യ്ക്കെ​ത്തി​ച്ച് നീ​ണ്ട​ക​ര ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.