മാഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി കാർലോ ആഞ്ചലോട്ടിയെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് കരാർ. ഫുട്ബോൾ ഇതിഹാസം സിനദെയ്ൻ സിദാൻ വിരമിച്ച ഒഴിവിലേക്കാണ് അഞ്ചലോട്ടിയുടെ നിയമനം.
കഴിഞ്ഞ ദിവസമാണ് സിദാൻ റയൽ പരിശീലക സ്ഥാനം ഒഴിഞ്ഞത്. രണ്ടാം തവണയാണ് എവർട്ടൺ കോച്ച് ആയിരുന്ന ആഞ്ചലോട്ടി റയലിനെ പരിശീലിപ്പിക്കാൻ എത്തുന്നത്. നേരത്തെ 2013-2015 കാലയളവിൽ ആഞ്ചലോട്ടിയായിരുന്നു റയൽ പരിശീലകൻ.
കാർലോ ആഞ്ചലോട്ടി റയൽ മാഡ്രിഡിന്റെ പുതിയ ആശാൻ
09:36 PM Jun 01, 2021 | Deepika.com