തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്. ഇന്ന് 194 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9009 ആയി.
18,393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 1189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 2,02,426പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
24,117 പേര് രോഗമുക്തരായി. 23,34,502 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 13, കോഴിക്കോട് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കൊല്ലം, വയനാട് 4 വീതം, ആലപ്പുഴ, ഇടുക്കി 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗ ബാധ സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്
മലപ്പുറം-2874, തിരുവനന്തപുരം-2345, പാലക്കാട്-2178, കൊല്ലം-2149, എറണാകുളം-2081, തൃശൂര്‍-1598, ആലപ്പുഴ-1557, കോഴിക്കോട്-1345, കോട്ടയം-891, കണ്ണൂര്‍-866, പത്തനംതിട്ട-694, ഇടുക്കി-462, കാസര്‍ഗോഡ്-439, വയനാട്-281.
സമ്പർക്ക രോഗികൾ ജില്ലതിരിച്ച്
മലപ്പുറം-2800, തിരുവനന്തപുരം-2246, പാലക്കാട്-1282, കൊല്ലം-2145, എറണാകുളം-2017, തൃശൂര്‍-1586, ആലപ്പുഴ-1548, കോഴിക്കോട്-1331, കോട്ടയം-849, കണ്ണൂര്‍-785, പത്തനംതിട്ട-677, ഇടുക്കി-448, കാസര്‍ഗോഡ്-426, വയനാട്-253.
ഇന്ന് 19,760 പേര്‍ക്ക് കോവിഡ്; ആകെ മരണം ഒൻപതിനായിരം കടന്നു
06:06 PM Jun 01, 2021 | Deepika.com