വാ​ക്സി​ൻ ര​ണ്ട് ഡോ​സ് ത​ന്നെ; ഇടക​ല​ർ​ത്തി ന​ൽ​കി​ല്ലെ​ന്നും കേ​ന്ദ്രം

05:17 PM Jun 01, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വാ​ക്സി​നും കോ​വി​ഷീ​ൽ​ഡും ര​ണ്ട് ഡോ​സ് ത​ന്നെ തു​ട​രു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. വാ​ക്സി​ൻ പ്രോ​ട്ടോ​ക്കോ​ളി​ൽ മാ​റ്റ​മൊ​ന്നും വ​രു​ത്തി​ല്ലെ​ന്നും നീ​തി ആ​യോ​ഗ് അ​റി​യി​ച്ചു. എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ര​ണ്ട് ഡോ​സ് കോ​വി​ഷീ​ൽ​ഡും കോ​വാ​ക്സി​നും ല​ഭി​ക്കും.

വാ​ക്സി​നു​ക​ൾ ത​മ്മി​ൽ ഇടക​ല​ർ​ത്തി ന​ൽ​കാ​നു​ള്ള ആ​ലോ​ച​ന​യി​ല്ലെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. കോ​വാ​ക്സി​ൻ ഒ​രു ഡോ​സ് എ​ടു​ത്ത​വ​ർ​ക്ക് ര​ണ്ടാം ഡോ​സാ​യി കോ​വി​ഷീ​ൽ​ഡ് ന​ൽ‌​കു​മെ​ന്നാ​യി​രു​ന്നു പ്ര​ച​ര​ണം. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഇടക​ല​ർ​ത്തി ന​ൽ​കി​യാ​ലു​ണ്ടാ​കു​ന്ന ഫ​ല​പ്രാ​പ്തി സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ തെ​ളി​വ് ല​ഭി​ച്ചി​ട്ടി​ല്ല.

കോ​വി​ഷീ​ൽ​ഡി​ന്‍റെ ര​ണ്ടാം ഡോ​സ് ഒ​ഴി​വാ​ക്കാ​നും ആ​ലോ​ച​ന​യി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.