തിരുവനന്തപുരം: മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുന്നണി മാറുന്നത് ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ഒന്‍പതിന് നേതൃത്വനിരയിലുള്ള 500 പേരുടെ സമ്മേളനം കൊല്ലത്ത് നടത്തുമെന്നും അസീസ് കൂട്ടിച്ചേർത്തു.
എല്‍ഡിഎഫിന്റെ സംഘടനാസംവിധാനം നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല. യുഡിഎഫ് സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം. രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് ആർഎസ്പി പ്രവര്‍ത്തകരെ നിരാശരാക്കിയെന്ന് എ.എ അസീസ് മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം: ആർഎസ്പി
04:56 PM Jun 01, 2021 | Deepika.com