ല​ക്ഷ​ദ്വീ​പി​ൽ ക​ള​ക്ട​റു​ടെ കോ​ലം ക​ത്തി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് ജാ​മ്യം

02:25 PM Jun 01, 2021 | Deepika.com
ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​ർ അ​സ്ക​ർ അ​ലി​യു​ടെ കോ​ലം ക​ത്തി​ച്ച കേ​സി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് അ​മി​നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ത​ട​വ് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചാ​ല്‍ വി​ട്ട​യ​ക്കാ​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കോ​ലം ക​ത്തി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ 23 പേ​രെ​യും പാ​ര്‍​പ്പി​ച്ച​ത് ഒ​രു ഹാ​ളി​ലാ​യി​രു​ന്നു. ഒ​രു ശു​ചി​മു​റി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു.

കോ​ലം ക​ത്തി​ച്ച​വ​ര്‍​ക്കെ​തി​രെ​യു​ള്ള​ത് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ജാ​മ്യം ന​ല്‍​കാ​വു​ന്ന കു​റ്റ​മേ​യു​ള്ളൂ. അ‍​ഞ്ചു​ദി​വ​സം ത​ട​വി​ലാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. മൂ​ന്നു​മ​ണി​ക്കൂ​റി​ന​കം മോ​ചി​പ്പി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.