മ​ന്ത്രി പി. ​രാ​ജീ​വി​ന് കോ​വി​ഡ്; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

03:58 PM Jun 01, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

രാ​വി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് പോ​കാ​നാ​യി ത​യാ​റാ​കു​മ്പോ​ഴാ​ണ് പ​നി​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും മ​ന്ത്രി​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. പി​ന്നീ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ മ​ന്ത്രി കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

താ​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.