ച​രി​ത്രം തി​രു​ത്തി കെ.​കെ. ശൈ​ല​ജ; മ​ട്ട​ന്നൂ​രി​ൽ വി​ജ​യം റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ

07:38 PM May 02, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ക്കു​റി മ​ട്ട​ന്നൂ​രി​ൽ പി​റ​ന്ന​തു ച​രി​ത്രം. ആ​രോ​ഗ്യ മ​ന്ത്രി​യും മ​ട്ട​ന്നൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​കെ. ശൈ​ല​ജ നേ​ടി​യ​ത് സം​സ്ഥാ​ന നി​യ​മ​സ​ഭാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം. ശൈ​ല​ജ 96,129 വോ​ട്ട് നേ​ടി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത എ​തി​രാ​ളി​യാ​യ യു​ഡി​എ​ഫി​ലെ ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി​യെ 60, 963 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യ ആ​ഗ​സ്തി​ക്ക് 35,166 വോ​ട്ട് നേ​ടാ​നെ ക​ഴി​ഞ്ഞു​ള്ളു.
2006ലെ ​ആ​ല​ത്തൂ​രി​ൽ നി​ന്നു വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫി​ലെ എം. ​ച​ന്ദ്ര​ന്‍റെ 47,671 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണു നി​ല​വി​ലെ നി​യ​മ​സ​ഭാ റി​ക്കാ​ർ​ഡ്. ഇ​താ​ണ് കെ.​കെ. ശൈ​ല​ജ ത​ക​ർ​ത്ത​ത്. 2005 മേ​യി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ത്തു​പ​റ​ന്പി​ൽ നി​ന്നു വി​ജ​യി​ച്ച പി. ​ജ​യ​രാ​ജ​ൻ 45,865 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു.

2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗം പി.​ജെ. ജോ​സ​ഫ് 45,587 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ നി​ന്നു വി​ജ​യി​ച്ചി​രു​ന്നു.